KeralaLatest NewsNews

നെട്ടൂരിൽ വള്ളം മുങ്ങി: മൂന്നു പേർ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് വള്ളം മുങ്ങി മൂന്നു പേർ മുങ്ങി മരിച്ചു. നെട്ടൂരിലാണ് സംഭവം. ഒരാളെ രക്ഷപ്പെടുത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്‌ന നവാസ് എന്നിവരാണ് മരിച്ചത്. കോന്തുരുത്തി സ്വദേശി പ്രവീണിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

Read Also: ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ദേവസ്വം ബോര്‍ഡ്

വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. നാലുപേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തിൽ പോകവെയായിരുന്നു അപകടം. കരയിൽ നിന്നും അൻപതു മീറ്ററോളം അകലെ വെച്ചാണ് വള്ളം മുങ്ങിയത്. പോലീസ് ഫയർ ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read Also: കിറ്റക്‌സിലെ പരിശോധന: പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് വ്യവസായ മന്ത്രി, കൈകഴുകി പിണറായി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button