Latest NewsKerala

വണ്ടിപ്പെരിയാറിലെ തെളിവെടുപ്പിനിടെ സ്ത്രീകളുൾപ്പെടെ നാട്ടുകാരുടെ ആക്രമണം: അര്‍ജുന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൃത്യം നടത്തിയ ശേഷം മുറി അകത്തുനിന്നും പൂട്ടി ജനല്‍ വഴി ഇറങ്ങി രക്ഷപെടുകയായിരുന്നു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡനത്തിനിടെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അറസ്റ്റിലായ അയല്‍വാസി അര്‍ജ്ജുനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വൻ സംഘര്‍ഷം. ആക്രമിക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടത്തെ പൊലീസ് ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിധവും തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപെട്ട രീതിയും അര്‍ജ്ജുന്‍ പൊലീസ് സംഘത്തിനുമുമ്പാകെ വിവരിച്ചു.

കൃത്യം നടത്തിയ ശേഷം മുറി അകത്തുനിന്നും പൂട്ടി ജനല്‍ വഴി ഇറങ്ങി രക്ഷപെടുകയായിരുന്നു എന്നാണ് അര്‍ജ്ജുന്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. 11 മണിയോടെയാണ് അര്‍ജ്ജുനെ പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിനടുത്തേയ്ക്ക് ശക്തമായ പൊലീസ് കാവലില്‍ തെളിവെടുപ്പിനെത്തിച്ചത്.

read also: വണ്ടിപെരിയാർ : പ്രതി അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍​ക്ക് അ​ടി​മ,​ കു​ട്ടി​യെ ബോധം പോകുന്നത് വരെ ക്രൂരമായി പീ​ഡി​പ്പി​ച്ചു

ജനക്കൂട്ട ആക്രമണഭീഷണി കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് അര്‍ജ്ജുനെ തെളിവെടുപ്പിന് എത്തിച്ചത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളെയും മറികടന്നാണ് രോഷാകുലരായ ജനക്കൂട്ടം അര്‍ജ്ജുനെ കൈകാര്യം ചെയ്യാന്‍ ഒരുമ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button