KeralaLatest News

പ്രബുദ്ധ കേരളമാണത്രേ നമ്പർ1കേരളമാണത്രേ! ഏതിൽ? കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിൽ, കൊടിനിറംനോക്കി പ്രതികളെ രക്ഷിക്കുന്നതിൽ!

ഇന്ന് തെളിവെടുപ്പിനായി പ്രതിയായ ഇരുപത്തിരണ്ടുകാരനെ കുഞ്ഞിന്റെ വീട്ടിൽ കൊണ്ടുവരുവോളം നിശബ്ദരായിരുന്നു മാധ്യമപ്പരിഷകൾ .

അഞ്ജു പാർവതി

തിരുവനന്തപുരം: വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ ഇടുക്കിയിലോട്ട് ഒന്ന് വരിക. അവിടെ വണ്ടിപ്പെരിയാറിൽ ഒരു ആറ് വയസ്സുകാരി കുഞ്ഞ് തൂങ്ങി നിന്നാടിയിട്ട് ഇന്ന് ഏഴ് ദിവസമായി . തമാശ തോന്നി കെട്ടിതൂങ്ങി കളിച്ചതല്ല ആ പൊന്നുമോൾ . പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണ് ഒരു കാട്ടാളൻ.

ബ്രണ്ണൻ കോളേജിലെ തിണ്ണമിടുക്ക് രണ്ട് ദിവസം ലൈവായി ഇട്ട ചാനൽ ചെറ്റകളും സ്ത്രീധനമരണങ്ങളെ കുറിച്ചും ഗാർഹിക പീഡനങ്ങളെ കുറിച്ചും തൂങ്ങിയാടിയ യുവതിയുടെ വിവാഹ വേഷത്തിലെ ചിത്രമെടുത്ത് മുഖചിത്രമാക്കി മരണം വിറ്റ് പുത്തനുണ്ടാക്കിയ മാധ്യമനാറികളും കഴിഞ്ഞ മുപ്പതിന് വണ്ടിപെരിയാറിൽ തൂങ്ങിയാടിയ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അറിഞ്ഞതേയില്ലായിരുന്നു. ഇന്ന് തെളിവെടുപ്പിനായി പ്രതിയായ ഇരുപത്തിരണ്ടുകാരനെ കുഞ്ഞിന്റെ വീട്ടിൽ കൊണ്ടുവരുവോളം നിശബ്ദരായിരുന്നു മാധ്യമപ്പരിഷകൾ .

ഉത്തരേന്ത്യയിൽ ഒരു നായ വണ്ടിയിടിച്ച്‌ ചത്താൽ പോലും അത് മോദി -യോഗി ഫാസിസമെന്നലറുന്ന ഒറ്റ സാംസ്കാരിക നായകളും ഈ നിമിഷം വരെ ഈ ദാരുണ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇരട്ടചങ്കുള്ള രായാവ് ഭരിക്കുന്ന രാജ്യം ബാലികാ സൗഹാർദ്ദ – സുരക്ഷാ രാജ്യമാണത്രേ അവറ്റകൾക്ക് .

മൂന്ന് വർഷമായിട്ട് അതായത് മൂന്ന് വയസ്സു മുതൽ ഒരു കുരുന്നിനെ ഒരുത്തൻ കാമപൂരണത്തിനായി ഉപയോഗിച്ചിട്ട് ഒടുക്കം കെട്ടിതൂക്കി കൊന്നുവെന്ന് കേട്ടിട്ട് ലജ്ജ തോന്നില്ല പ്രബുദ്ധ മലയാളിക്ക് . കാരണം കിട്ടുന്ന കിറ്റ് വാങ്ങി നക്കുമ്പോൾ യജമാനഭക്തി മൂത്ത് കേരളം സിന്ദാവാ എന്ന് വിളിച്ചു ശീലിച്ചു പോയതല്ലേ .

അശ്ലീലവീഡിയോ ശീലമാക്കിയ ഒരുവന്റെ പ്രാകൃതരതി വൈകൃതമാണ് ഒരു പൊടികുഞ്ഞിനെ നിഷ്ഠുരമായി ഇല്ലാതാക്കിയത്. നിരനിരയായി യോനി കവാട മാതൃകകളും രതിവൈകൃത തുറന്നെഴുത്തുകളും പീഡോഫീലുകൾക്ക് ഐക്യദാർഢ്യവും വേടന്മാരുടെ ദളിത് സ്വത്വത്തോടുള്ള സിമ്പതിയും ഇനിയും ഇവിടെ പതഞ്ഞൊഴുകട്ടെ !

പ്രബുദ്ധ കേരളമാണത്രേ നമ്പർ 1 കേരളമാണത്രേ ! ഏതിൽ ? കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിൽ ! പീഡോഫീലുകളെ യഥേഷ്ടം വളരാൻ അനുവദിക്കുന്നതിൽ ! കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കി സാഡിസം അനുഭവിക്കുന്നതിൽ ! കൊടിയുടെ നിറം നോക്കി പ്രതികളെ സംരക്ഷിക്കുന്നതിൽ !

shortlink

Related Articles

Post Your Comments

Related Articles


Back to top button