Life Style

എണ്ണമയമുള്ള ചര്‍മ്മത്തിന് ഇതാ പരിഹാരം

എണ്ണമയമുള്ള ചര്‍മ്മസ്ഥിതി ഉള്ളവര്‍ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉറപ്പായും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരും. മറ്റേതൊരു ചര്‍മ്മത്തില്‍ നിന്നും വ്യത്യസ്തമാണ് എണ്ണമയമുള്ള ചര്‍മ്മത്തിന്റെ കാര്യം.പല സാഹചര്യങ്ങളിലും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ചര്‍മത്തില്‍ നല്ല ഫലങ്ങളൊന്നും പ്രകടമാക്കുകയില്ലെന്ന് മാത്രമല്ല, ചിലപ്പോഴവ ചര്‍മ്മത്തിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തിവയ്ക്കുകയും ചെയ്യും. നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഫെയ്സ് പാക്കുകളുടെ കാര്യത്തില്‍ പോലും ഇത് ബാധകമാണ്.

ഈയൊരു ചര്‍മ്മ തരം ഉള്ളവര്‍ക്ക് സാധാരണയായി മുഖക്കുരു, തുറന്ന തുറന്ന ചര്‍മസുഷിരങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. ചര്‍മ്മത്തെ പരിപാലിക്കുന്നതിനും ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് ഫെയ്‌സ് പായ്ക്കുകളുടെ ഉപയോഗം. ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനുമെല്ലാം അവ സഹായിക്കുന്നുണ്ട്. മുള്‍ട്ടാണി മിട്ടി, റ്റീ ട്രീ ഓയില്‍ ഫെയ്‌സ് പായ്ക്കുകള്‍ നിങ്ങളുടെ മുഖക്കുരുവിന്റെ സാധ്യതകളെ എളുപ്പത്തില്‍ പരിഹരിക്കുന്നതിനു സഹായിക്കും. കടല മാവ് തൈര് ഫെയ്‌സ് പായ്ക്ക് ചര്‍മ്മത്തിലെ അധിക എണ്ണ കുറച്ചുകൊണ്ടുവന്ന് മുഖക്കുരുവിനെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമാണ്, തൈരില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഏജിംഗ് ഗുണങ്ങളും മുഖക്കുരു കുറയ്ക്കുന്നതിനും ഏറ്റവും നല്ലതാണ്. വീട്ടില്‍ തന്നെ ഈ രണ്ട് ചേരുവകളും ചേര്‍ത്ത് ഫേസ് പാക്ക് തയ്യാറാക്കി പരീക്ഷിച്ചുനോക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button