KeralaLatest NewsNews

യൂ​ട്യൂ​ബി​ലിട്ട വീഡി​യോ വൈ​റ​ലായി : യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്, പിന്നാലെ പിഴയും

പു​ല്‍​പ​ള്ളി : പു​ല്‍​പ​ള്ളി വ​ണ്ടി​ക്ക​ട​വി​ലെ എ​ട്ടു യു​വാ​ക്ക​ളാ​ണ് നാ​ട​ന്‍ ചാ​രാ​യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്. വാ​റ്റു​ചാ​രാ​യ​ത്തിന്റെ പേ​രി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്ന​തും പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ക്കു​ന്ന​തു​മാ​യി​രു​ന്നു വി​ഡി​യോ. യൂ​ട്യൂ​ബി​ല്‍ പോ​സ്​​റ്റ് ചെ​യ്ത വി​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പോലീസ് കേസെടുക്കുകയായിരുന്നു.

Read Also : കൊച്ചിയിൽ നാവിക സേന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ 

എന്നാൽ വീഡിയോ യ​ഥാ​ര്‍​ഥ സം​ഭ​വ​മാ​ണെ​ന്നാ​യി​രു​ന്നു പ​ല​രും ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് സ​ത്യാ​വ​സ്ഥ പു​റം​ലോ​കം അ​റി​യു​ന്ന​ത്. മാ​സ്​​ക് ധ​രി​ക്കാ​ത്ത​തി​നും കൂ​ട്ടം ​കൂ​ടി​യ​തി​നു​മ​ട​ക്കം കോ​വി​ഡ് പ്രോട്ടോക്കോൾ ലം​ഘി​ച്ച​തിനുമാണ് കേസ്. 1000 രൂ​പ യുവാക്കളിൽ നിന്നും പിഴയും ഈടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button