KeralaLatest NewsNews

ഈ ജില്ലയില്‍ നാളെ റേഷന്‍ വിതരണം ഉണ്ടാകില്ല

കോഴിക്കോട്: ജില്ലയില്‍ നാളെ റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവ റാവു അറിയിച്ചു. സോഫ്റ്റ്‌വെയര്‍ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാലാണ് നാളെ റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

Also Read: നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മണാലിയിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍: മുന്നറിയിപ്പുമായി കേന്ദ്രം

അതേസമയം, ജൂലൈ മാസത്തെ റേഷന്‍ വിതരണം മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. ജൂണ്‍ മാസത്തിലെ എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ അരി, എഎവൈ, പിഎച്ച്എച്ച് വിഭാഗത്തിലെ ആട്ട എന്നിവ ലഭിക്കാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button