KeralaLatest NewsNewsIndia

അഭിഭാഷകന്റെ ഒരു മണിക്കൂർ വാദം പൊളിഞ്ഞു: സിദ്ധിഖ് കാപ്പൻ സിമി പ്രവർത്തകനെന്ന് യു പി സർക്കാർ, ജാമ്യമില്ലെന്ന് കോടതി

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പ​ന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദീഖ്​ കാപ്പന്‍ സിമി​ പ്രവര്‍ത്തകനാണെന്നടക്കം കൃത്യമായ വാദങ്ങളാണ് യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയത്. സിദ്ദീഖ്​ കാപ്പനൊപ്പം അറസ്​റ്റിലായ ക്യാമ്പസ് ഫ്രണ്ട്​ നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു.

Also Read:സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു: അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു

ജാമ്യാപേക്ഷയില്‍ തിങ്കളാ​ഴ്​ച തുടങ്ങിയ വാദം കേള്‍ക്കല്‍ ചൊവ്വാഴ്​ചയും തുടര്‍ന്നു. ഒരു മണിക്കൂറോളമാണ് വാദം തുടർന്നത്. കാപ്പ​ന്റെ അഭിഭാഷകന്‍ അഡ്വ. വില്‍സ്​ മാത്യു ചൊവ്വാഴ്​ച ഒരു മണിക്കൂര്‍ വാദം തുടര്‍ന്ന ശേഷം പത്ത്​ മിനിറ്റോളം ​യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിവാദം നടത്തി സർക്കാരിന്റെ ഭാഗം തെളിയിച്ചു.

പോപുലര്‍ ഫ്രണ്ട് ബന്ധം മാത്രമല്ല, സിമി പ്രവര്‍ത്തകൻ കൂടിയാന് സിദ്ധിഖ്‌ കാപ്പൻ എന്ന വാദമാണ്​ സർക്കാർ അഭിഭാഷകൻ നടത്തിയത്​. കാപ്പ​ന്റെ മാതാവ്​ മരിച്ചുവെന്നും പത്രപ്രവര്‍ത്തകനെന്നെ നിലയില്‍ അദ്ദേഹത്തി​ന്റെ അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്നും കാപ്പന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഫലം കണ്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button