Latest NewsIndiaNews

അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി

ബംഗളൂരു: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഉത്തര്‍പ്രദേശ് പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി. മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചതിന് ട്വിറ്ററിന് യുപി പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കര്‍ണാടക കോടതിയില്‍ മനീഷ് മഹേശ്വരി ഇക്കാര്യം അറിയിച്ചത്.

Also Read: കോവിഡ് വൈറസ് ബാധയെ തുടർന്ന് ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കും:പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഇന്ത്യയിലെ ട്വിറ്ററിന്റെ ഒരു ജീവനക്കാരന്‍ മാത്രമാണ് താനെന്ന് മനീഷ് മഹേശ്വരി വാദിച്ചു. കമ്പനിയെ പ്രതിനിധീകരിക്കുന്നത് താനാണെന്ന് പോലീസിന് പറയാന്‍ സാധിക്കില്ലെന്നും അത് പറയേണ്ടത് കമ്പനിയാണെന്നും മനീഷ് പറഞ്ഞു. എന്നാല്‍, താനാണ് ട്വിറ്റര്‍ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പുപ്രകാരം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതെന്നും യുപി പോലീസ് വ്യക്തമാക്കി.

കമ്പനിയില്‍ നിന്നുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ യുപി പോലീസ് കമ്പനിയ്ക്ക് രാജ്യത്തോട് ചില പ്രതിബന്ധതകളുണ്ടെന്നും അത് നിറവേറ്റണമെന്നും അവശ്യപ്പെട്ടു. പോലീസിന് ആരെയും വേട്ടയാടണമെന്നില്ലെന്നും ഇന്ത്യയിലെ കമ്പനി മേധാവി ആരാണെന്ന് വ്യക്തമാക്കണമെന്ന് മനീഷ് മഹേശ്വരിയോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button