KeralaLatest NewsNews

കേന്ദ്രമന്ത്രി സഭയിലേയ്ക്ക് ഇ.ശ്രീധരനും സുരേഷ് ഗോപിയും ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലേയ്ക്ക് മെട്രോമാന്‍ ഇ.ശ്രീധരനും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന. കേരളത്തില്‍ നിന്നുളള നേതാക്കളില്‍ വി. മുരളീധരന്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും. മുന്‍പ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ശ്രീധരന്റെ പേര് പരിഗണിച്ചിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയുടെ പേര് മുന്‍പും കേന്ദ്രമന്ത്രി പദവിയിലേക്ക് പലതവണ പറഞ്ഞുകേട്ടിരുന്നു.

Read Also : ആരോഗ്യ മന്ത്രി ഡോ. ഹർഷവർധന്റെ രാജിയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

അതേസമയം മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് അനുസരിച്ച് ചില മന്ത്രിമാരെ ഒഴിവാക്കി. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ ഇത്തരത്തില്‍ രാജി സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനും സ്ഥാനം രാജിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button