COVID 19KeralaLatest NewsNews

ആരോഗ്യവകുപ്പിന് വീണ്ടും വീഴ്ച ? : കണ്ണൂരിൽ കോവിഡ് വാക്സിൻ മാറി കുത്തിവയ്ച്ചതായി പരാതി

കണ്ണൂർ : മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒന്നാം ഡോസിൽ കോവാക്‌സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ നൽകിയതായി പരാതി. ഇത് സംബന്ധിച്ച്‌ ഇയാള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. വാക്‌സിനേഷന്‍ കാര്‍ഡ് സഹിതമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Read Also : സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ : വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി 

എന്നാൽ പരാതിക്കാരന്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ നല്‍കിയ മൊബൈല്‍ നമ്പറിൽ ഒരു വാക്‌സിനും എടുത്തതായി രേഖപെടുത്തിയിട്ടില്ലെന്നും അത് പ്രകാരമാണ് അയാള്‍ക്ക് കോവിഷീല്‍ഡ്‌ നല്‍കിയതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

അതേസമയം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്‍ അയാളുടെ മകളുടെ മൊബൈല്‍ നമ്പറിൽ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്ന് തെളിഞ്ഞു. ഇയാള്‍ ആദ്യ ഡോസ് എടുത്ത കാര്‍ഡ് കേന്ദ്രത്തില്‍ കാണിച്ചില്ലെന്നും ആരോഗ്യ വിഭാഗം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button