KeralaLatest NewsNews

ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്​റ്റില്‍

കൊല്ലം : പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവ് അറസ്​റ്റില്‍. കൊട്ടിയം പറക്കുളം സ്വദേശി സിദ്ദീഖിനെ (30) മര്‍ദിച്ചതിന്​ വാളത്തുംഗല്‍ സരയുനഗര്‍ മനയ്ക്കരവീട്ടില്‍ അലി എന്ന അലന്‍ ബിജു അലക്സാണ്ടര്‍ (24) ആണ് പിടിയിലായത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Read Also : ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി  

ഇടതുകാലിനും കൈക്കും സ്വാധീനമില്ലാത്ത സിദീഖിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍നിന്ന്​ ലഭിച്ചതിനെ തുടര്‍ന്ന് ഇരവിപുരം പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്കൂട്ടറില്‍ പെടോള്‍ അടിക്കാനായി ടാങ്കിന്റെ മേല്‍മൂടി സിദ്ദീഖ് എടുത്തു മാറ്റിവെച്ചു. ഇത്​ ചോദ്യംചെയ്​ത അലന്‍ പമ്പ് ​ മാനേജരോട് പരാതി പറയുകയും തിരികെയെത്തി നൂറു രൂപ കസേരക്ക് മുകളിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

പണം ചോദിച്ചതിനെ തുടർന്നാണ് അലന്‍ സിദ്ദീഖിനെ മർദിച്ചത്. സിറ്റി പൊലീസ് കമീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button