KeralaLatest NewsNews

‘ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ’: ദിലീപ് കുമാറിന് ആദരവര്‍പ്പിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: അന്തരിച്ച ബോളീവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന് ആദരവര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ അതികായനായിരുന്നു ദിലീപ് കുമാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:‘സ്റ്റാൻ സാമിക്ക് വേണ്ടി കരയുന്നവർ, ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് തങ്ക ലിപികളാൽ എഴുതിയ രാജൻപിള്ളയെ അറിയ…

‘ഇന്ത്യന്‍ സിനിമയുടെ അതികായന്‍ ആയിരുന്ന ദിലീപ് കുമാര്‍ ജി, എന്നെന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ’- മോഹന്‍ലാല്‍ അനുസ്മരിച്ചു.

ബോളീവുഡ് സിനിമയിലെ ഐതിഹാസിക നായകനായിരുന്ന ദിലീപ് കുമാര്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. 1944ല്‍ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന ദിലീപ് കുമാര്‍ ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി സ്വന്തമാക്കിയ നടനാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ദിലീപ് കുമാറിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button