Latest NewsNewsIndia

ബംഗാളില്‍ തൃണമൂലിനെ വിറപ്പിച്ച യുവ നേതാവ്: കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിസിത് പ്രമാണിക്

ന്യൂഡല്‍ഹി: യുവത്വത്തിന് ഏറെ പ്രാധാന്യം നല്‍കിയ രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടന ശ്രദ്ധേയമാകുന്നു. ഒരുപിടി യുവ നേതാക്കളാണ് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകുന്നത്. ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ ശക്തനായ യുവ നേതാവ് നിസിത് പ്രമാണിക് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

Also Read: മരംമുറി വിവാദം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് 35കാരനായ നിസിത് പ്രമാണിക്. ബംഗാളിന്റെ വടക്കന്‍ മേഖലകളില്‍ ബിജെപി നടത്തിയ തേരോട്ടത്തിന് പിന്നില്‍ നിസിത്തിന്റെയും സംഘത്തിന്റെയും അക്ഷീണമായ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. ബംഗാളിന്റെ വടക്കന്‍ മേഖലയിലുള്ള 54 സീറ്റുകളില്‍ 30 സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചതില്‍ നിസിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി.

2019 ഫെബ്രുവരി 28നാണ് നിസിത് ബിജെപിയില്‍ ചേര്‍ന്നത്. ഇതേവര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിസിത്തിനെ ബിജെപി കളത്തിലിറക്കി. ശക്തനായ തൃണമൂല്‍ നേതാവ് പരേഷ് ചന്ദ്ര അധികാരിയെ 54,000ത്തോളം വോട്ടുകള്‍ക്ക് നിസിത് പരാജയപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും കളത്തിലിറങ്ങിയ നിസിത് രണ്ട് തവണ തൃണമൂലിന്റെ എംഎല്‍എയായ ഉദയന്‍ ഗുഹയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മറികടന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 77 സീറ്റുകളില്‍ 41 സീറ്റുകള്‍ (ഏകദേശം 53.25 ശതമാനം) നേടാന്‍ ബിജെപിയെ സഹായിച്ചത് ശാന്താനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജോണ്‍ ബാര്‍ല എന്ന മൂവര്‍ സംഘമാണ്. ഈ മൂന്ന് പേരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button