KeralaLatest NewsNews

കേരളത്തിൽ ബിജെപിയെ വളരാൻ അനുവദിക്കില്ല : കെ മുരളീധരൻ

മുന്നണി സംവിധാനം ഉണ്ടായിട്ടും യുഡിഎഫിന് തിരിച്ചുവരാനായില്ല

കോഴിക്കോട് : നേമത്ത് തനിക്ക് നേട്ടമുണ്ടായില്ലെങ്കിലും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ സന്തോഷമെന്ന് കെ.മുരളീധരൻ എം.പി. കേരളത്തിൽ ബിജെപിയെ വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരൻ അനുസ്മരണത്തിൽ കോഴിക്കോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1962 ന് ശേഷം കോൺഗ്രസ് വളർന്നിട്ടില്ല. 2001 ന് ശേഷം കോൺഗ്രസ് ഒന്നാമത് എത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വ്യക്തി മാറിയതുകൊണ്ടു മാത്രം കോൺഗ്രസ് ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിക്കിടയിലും ബിജെപി ഒൻപത് ഇടങ്ങളിൽ രണ്ടാമത് എത്തിയത് ബിജെപിയെ കേരളത്തിൽ എഴുതിതള്ളാനായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായും മുരളീധരൻ പറഞ്ഞു.

Read Also : കേരളത്തിൽ വൈദ്യതി നിരക്ക് കുത്തനെ കൂട്ടുമ്പോൾ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപനവുമായി ഒരു സംസ്ഥാനം

മുന്നണി സംവിധാനം ഉണ്ടായിട്ടും യുഡിഎഫിന് തിരിച്ചുവരാനായില്ല. യുഡിഎഫിൽ സാമുദായിക ബാലൻസ് പരിഗണിച്ചിട്ടും സമുദായങ്ങൾ കൈവിട്ടു. എൻഎസ്എസ് മാത്രമാണ് ഭരണമാറ്റം ആഗ്രഹിച്ചത്. ഒരു വ്യക്തി മാറിയതുകൊണ്ടു മാത്രം വിജയിക്കില്ലെന്നും അടിത്തട്ടു മുതൽ പൊളിച്ചെഴുത്ത് വേണമെന്നും മുരളീധരൻ പറഞ്ഞു. കരുണാകരൻ മരിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഉചിതമായ ഒരു സ്മാരകം പണിയാൻ സാധിച്ചില്ലെന്നത് ദുഖകരമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button