KeralaLatest NewsNewsIndia

കാശ്മീരിൽ ഏറ്റുമുട്ടൽ : മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ വീരമൃത്യു വരിച്ചു

നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ദദാൽ വഴി രാജ്യത്തേക്ക് പാക് ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, കഴിഞ്ഞ മാസം മുതൽ സൈന്യം മേഖലയിൽ ശക്തമായ നിരീക്ഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button