KeralaNewsCrime

പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്

കൊല്ലം : പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം നേട്ടയം സ്വദേശി സജി എന്ന രഞ്ജുവാണ്(35) പിടിയിലായത്.

കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ പ്രണയം നടിച്ച്  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചത്. പീഡനവിവരമറിഞ്ഞ മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സജിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Read Also  :  ചെഗുവേര സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കെപ്പെടുവാൻ ആഗ്രഹിച്ചിരുന്നില്ല: ചെഗുവേര ഫാൻസിനെ പൊളിച്ചടുക്കി ബിജെപി നേതാവ്

മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button