Latest NewsIndia

യോഗിയുടെ ഭരണകാലത്ത് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 114 കൊടും ക്രിമിനലുകൾ: അവസാനം കൊല്ലപ്പെട്ടത് കാലിയ  

മൂന്ന് സംസ്ഥാനങ്ങളിൽ ഭീഷണിയായിരുന്നു അവസാനം കൊല്ലപ്പെട്ട കാലിയ.

നോയ്ഡ: യുപി പൊലീസ് തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ കൊല്ലപ്പെട്ടതോടെ യോഗിയുടെ ഭരണകാലത്ത് ഇതുവരെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 74 കൊടും ക്രിമിനലുകൾ. കുറ്റവാളികള്‍ക്കെതിരെ സന്ധിയില്ലാ സമരമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിലപാടിന്‍റെ ഭാഗമാണ് പ്രത്യേകദൗത്യസേനയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. മൂന്ന് സംസ്ഥാനങ്ങളിൽ ഭീഷണിയായിരുന്നു അവസാനം കൊല്ലപ്പെട്ട കാലിയ.

ഹൈവേകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളകള്‍ നടത്തിയ കാലിയ 2016ല്‍ അമ്മയേയും മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ്. ഇത് യോഗി സർക്കാരിന് വളരെയേറെ സമ്മർദ്ദത്തിലാക്കിയ കേസായിരുന്നു. ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ അല്ലു വെച്ച് തകരാറിലാക്കിയ ശേഷം കാറിൽ ഉള്ള പുരുഷന്മാരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നോയിഡയില്‍ 35 കാരിയായ അമ്മയെയും 14 കാരി മകളേയും കാലിയയും കൂട്ടാളികളായ ആറുപേരും ചേര്‍ന്ന് 2016 ജൂലായ് 29നും 30നും ഇടയിലുള്ള രാത്രിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബുലന്ദ്ശഹറിലെ ദോസ്ത്പൂര്‍ ഗ്രാമത്തില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് അമ്മയെയും മകളെയും പിഢീപ്പിച്ചത്. അമ്മയും മകളും കുടുംബക്കാരുമൊന്നിച്ച്‌ നോയ്ഡയില്‍ നിന്നും ഷാജഹാന്‍പൂരിലേക്കും അവിടെ നിന്നും ദല്‍ഹി-കാണ്‍പൂര്‍ ദേശീയപാത 91ലേക്കും കടക്കുമ്ബോഴായിരുന്നു ഇവര്‍ക്ക് നേരെ കാലിയയുടെയും സംഘത്തിന്‍റെയും ആക്രമണമുണ്ടായത്.

കൊള്ളടയിച്ച ശേഷമായിരുന്നു കൂട്ടബലാത്സംഗം. 2020 ജൂലായില്‍ പ്രത്യേക ദൗത്യസേന കാലിയയുടെ സഹോദരന്‍ ദിനേഷ് എന്ന ദിന്നെയെ അറസ്റ്റ് ചെയ്തിരുന്നു. ദിനേശില്‍ നിന്നാണ് ഈ കൂട്ടബലാത്സംഗത്തിനും കൊള്ളയ്ക്കും പിന്നില്‍ കാലിയയും സംഘത്തലവന്‍ ബബ്ലുവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്. മറ്റൊരു കേസ് 2020 ജനവരി 27ന് നടന്നതാണ്. ഹരിയാനയിലെ പല്‍വാലില്‍ ഒരു സ്വിഫ്റ്റ് കാര്‍ പഞ്ചര്‍ ചെയ്ത ശേഷം യാത്രക്കാരുടെ കയ്യിലുണ്ടായിരുന്ന 5,000 രൂപ കൊള്ളയടിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന 14 കാരനെ ക്രൂരമായി കാലിയ പീഡിപ്പിക്കുകയും ചെയ്തു.

ഹരിയാനയിലെ റെവാരി സ്വദേശിയായ കാലിയ അനുചരന്മാരുമായി കൊള്ളനടത്താന്‍ സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പ്രദേശത്തുകൂടെ കടന്നുപോകുന്നതായി നോയ്ഡ അഡീഷണല്‍ ഡിസിപി റാണ്‍വിജയ് സിംഗിന് സന്ദേശം ലഭിച്ചിരുന്നു. കാലിയയും ഇയാളുടെ കൂട്ടാളികളും ബൈക്കിൽ എത്തിയ ഉടന്‍ പൊലീസ് അവരെ വളയുകയായിരുന്നു. പൊലീസ് കാലിയയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാൾ തിരിച്ചു വെടിവെക്കുകയായിരുന്നുവെന്ന് ഈ ഓപ്പറേഷന്‍റെ നേതൃത്വമേറ്റെടുത്ത പ്രത്യക ദൗത്യസേന എസ്പി രാജ്കുമാര്‍ മിശ്ര പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം തിരിച്ചടിക്കുകയായിരുന്നു.

വെടിയേറ്റ കാലിയയെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. യുപിയിലെയും ഹരിയാനയിലെയും പൊലീസും സിബി ഐയും അന്വേഷിക്കുന്ന കാലിയ കൊള്ള, സംഘംചേര്‍ന്നുള്ള കൊള്ളയടിക്കല്‍, ആയുധനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയാണ്. കാലിയയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് മേഖലയിലെ ഐജി ഒരു ലക്ഷവും ഡി ഐജി (അലിഗഡ്) 50,000 ഉം ഐജി (ഹരിയാന) 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button