Latest NewsNewsIndia

കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും വഴങ്ങിയില്ല: കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അനന്ത്‌നാഗ് റാണിപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

Also Read: ഇന്ധനവില വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. ഭീകരരെ കണ്ടെത്തിയതോടെ സുരക്ഷാ സേന ഭീകരര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

സൈന്യം വധിച്ച ഭീകരര്‍ പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ജമ്മു കശ്മീരില്‍ അശാന്തി പടര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറാന്‍ പാകിസ്താന്‍ തയ്യാറാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ജമ്മു കശ്മീര്‍ പോലീസ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലില്‍ പാക് ഭീകരനായ റെഹാന്‍ ഉള്‍പ്പെടെ 5 ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button