Latest NewsKeralaNews

ആരോഗ്യ വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കി: വിജയരാഘവന്‍

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും വിജയരാഘവന്‍ പറഞ്ഞു

തിരുവനന്തപുരം : കേരളം ആരോഗ്യ വ്യവസായ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ വലിയ ശ്രമം നടന്നു. പുതിയ കേരള മാതൃക സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും വിജയരാഘവന്‍ പറഞ്ഞു. അതിനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണമെന്നും വിജയരാഘവന്‍ പറഞ്ഞു.

Read Also  :  ഇന്ധനവില വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്

ജനകീയ അടിത്തറയും പ്രത്യയശാസ്ത്ര കെട്ടുറപ്പും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടരും. പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ കേരളം തള്ളിക്കളഞ്ഞതിനാലാണ് പതിവിന് വിപരീതമായി തുടര്‍ഭണം ഉണ്ടായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button