CricketLatest NewsNewsIndiaSports

ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്‌ന

ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും.

Read Also : എയര്‍ ആംബുലന്‍സ് എത്തിയില്ല : ലക്ഷദ്വീപില്‍ നിന്നെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു  

അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യപ്റ്റൻ എം.എസ്. ധോണി വിരമിക്കുകയാണെങ്കില്‍ താനും വിരമിക്കുമെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. ‘ധോണി അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല. ധോണി കളിച്ചാൽ ഞാനും കളിക്കും,’ റെയ്‌ന പറഞ്ഞു.

ഐ പി എല്ലിൽ എം.എസ്. ധോണി കളിക്കില്ലെങ്കില്‍ താന്‍ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കുമെന്ന് കരുതേണ്ടെന്നും റെയ്‌ന പറഞ്ഞു. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടായിരുന്നു റെയ്‌നയുടെ പ്രതികരണം. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അതേദിവസം തന്നെയാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button