KeralaLatest NewsNewsIndiaCrime

സ്വന്തം മകനെ പോലെയായിരുന്നു അർജുനെ കണ്ടത്, പക്ഷേ അവൻ എന്റെ മോളെ…: വിതുമ്പലോടെ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അച്ഛൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. കേസ് രാഷ്ട്രീയവത്കരിക്കരുതെന്നാണ് ഇദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. പ്രതിയായ അര്‍ജുന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ ഇയാളെ പിടികൂടാന്‍ സാധിച്ചത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടത്. പക്ഷേ അവൻ എന്റെ മോളോട്… ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണ്. പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണം. കേസ് രാഷ്ട്രീയവത്ക്കരിക്കരുത്. അര്‍ജുന്‍ ഡിവൈഎഫ്‌ഐയുടെ വലിയ നേതാവൊന്നും അല്ല. പൊലീസ് അന്വേഷണം നടത്തിയതിനാലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്’, അദ്ദേഹം വ്യക്തമാക്കി.

ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അര്‍ജുന് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിന്റെ പ്രതികരണം. മൂന്ന് വര്‍ഷത്തോളമാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു ആറ് വയസുകാരി കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button