Latest NewsNewsCrime

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : 46-കാരൻ അറസ്റ്റില്‍

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

കോതമംഗലം : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുൻപും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 2019 ല്‍ പോത്താനിക്കാട് പോലീസ് പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Read Also  :  ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

പോത്താനിക്കാട് സി.ഐ. നോബിള്‍ മാനുവല്‍, എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പന്‍, ജാസ്മിന്‍, ജിസന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button