KeralaLatest NewsNews

‘ഫോട്ടോ കണ്ടപ്പോള്‍ ഏതോ കല്യാണത്തിന് ആണെന്ന് കരുതി’: ഷാഹിദ കമാലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

ഇടുക്കി: വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വണ്ടിപ്പെരിയാര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ചിത്രം ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പുഞ്ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് ഷാഹിദ പങ്കുവെച്ചത്. ചിത്രത്തിന് താഴെ പരിഹാസവുമായി ശ്രീജിത്ത് പണിക്കരുടെ കമന്റ് എത്തി.

Also Read: രേഷ്മയോട് ബിലാൽ എന്ന പേരിൽ ചാറ്റ് ചെയ്തത് ജയിലിലുള്ള അനന്തു പ്രസാദ്: അനന്തുവെന്ന ‘കാമുകൻ’ പോലീസിനെ കുഴപ്പിക്കുമ്പോൾ

‘ഇടുക്കി വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയില്‍’ എന്ന കുറിപ്പോടെയാണ് ഷാഹിദ സെല്‍ഫി പങ്കുവെച്ചത്. ‘അയ്‌ശെരി. ഫോട്ടോ കണ്ടപ്പോള്‍ ഏതോ കല്യാണത്തിന് ആണെന്ന് കരുതി’ എന്നായിരുന്നു ശ്രീജിത്തിന്റെ കമന്റ്. നേരത്തെ, കോണ്‍ഗ്രസ് നേതാവ് ശബരിനാഥനും ഷാഹിദയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

നാട്ടുകാരെ അറിയിക്കാനായി ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫിയാണ് ഷാഹിദ കമാല്‍ പോസ്റ്റ് ചെയ്തതെന്നായിരുന്നു ശബരിനാഥന്റെ വിമര്‍ശനം. പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button