Latest NewsIndiaNews

ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ലക്‌നൗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: രേഷ്മയോട് ബിലാൽ എന്ന പേരിൽ ചാറ്റ് ചെയ്തത് ജയിലിലുള്ള അനന്തു പ്രസാദ്: അനന്തുവെന്ന ‘കാമുകൻ’ പോലീസിനെ കുഴപ്പിക്കുമ്പോൾ

ലക്‌നൗ കമ്മീഷണറേറ്റ് പരിസരത്തും ഹര്‍ദോയ്, സീതാപൂര്‍, ബരബങ്കി, ഉന്നവോ, റായ് ബറേലി എന്നീ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന ലക്‌നൗവില്‍ വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഏഴ് പേര്‍ താമസിക്കുന്ന ഒരു വീട്ടില്‍ മിന്നല്‍ പരിശോധന നടന്നു. ഇവിടെ നിന്ന് അഞ്ച് പേര്‍ കടന്നുകളഞ്ഞെങ്കിലും രണ്ട് പേര്‍ പിടിയിലായി. മസീറുദ്ദീന്‍, മിനാജ് എന്നിവരാണ് പിടിയിലായത്.

പിടിയിലായവര്‍ക്ക് അല്‍ ഖ്വായ്ദയുടെ അന്‍സാര്‍ ഘസ്വാത്-ഉല്‍-ഹിന്ദുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഉത്തര്‍പ്രദേശില്‍ നിരവധി ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയെന്നും ഭീകര വിരുദ്ധ സേന അറിയിച്ചു. കശ്മീരി ഭീകരരാണ് ഉത്തര്‍പ്രദേശ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ക്ക് സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും എ.ടി.സ് ഐജി ജി.കെ ഗോസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button