KeralaLatest NewsNews

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20,000 കിലോ റേഷന്‍ അരിയുമായി യുവാവ് പിടിയിൽ

നാഗര്‍കോവില്‍ : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20,000 കിലോ റേഷന്‍ അരിയുമായി യുവാവ് പിടിയിൽ. കരിങ്കല്‍, തൂപ്രമാല സ്വദേശി പാപനാശത്തിന്റെ മകന്‍ സതീഷ് (26) ആണ് പിടിയിലായത്. പിടികൂടിയ അരിയും ലോറിയും നാഗര്‍കോവില്‍ ഫുഡ്‌ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Read Also : സംസ്ഥാനത്ത് ശക്തമായ മഴ : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20,000കിലോ റേഷന്‍ അരിയുമായാണ് സതീഷ് പോലീസ് പിടിയിലായത്. അരി കടത്തുന്നതായി മാര്‍ത്താണ്ഡം എസ്.ഐ മുത്തുകൃഷ്ണന്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് മാര്‍ത്താണ്ഡം ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button