KeralaNattuvarthaLatest NewsNews

വണ്ടിപ്പെരിയാർ സംഭവം: പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത എംഎൽഎക്കെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

കൊച്ചുകുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് കേരളത്തിലാണ്

തിരുവനന്തപുരം: വണ്ടിപ്പെരിയാർ സംഭവത്തിൽ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎൽഎ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടിപ്പെരിയാർ വിഷയത്തിൽ മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവർക്കെതിരെ കേസെടുക്കണമെന്നും രാജ്യത്ത് സ്ത്രീപീഡന കേസുകളിൽ പ്രതികൾ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളമെന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിക്കാരായതു കൊണ്ട് പ്രതികൾ രക്ഷപ്പെടുകയാണെന്നും പട്ടികജാതിക്കാരായ പെൺകുട്ടികൾ ഇരകളായ നിരവധി കേസുകൾ സമീപകാലത്ത് അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങളും ബലാത്സംഘങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും 75,000ൽ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കൊച്ചുകുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് കേരളത്തിലാണെന്നും പൊലീസും ഭരണ സംവിധാനങ്ങളും പ്രതികൾക്കൊപ്പം നിൽക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button