KeralaLatest News

പാലക്കാട് യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നു പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button