KeralaLatest NewsNews

നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട: കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി ഒരാള്‍ പിടിയിലായി. താന്‍സാനിയ സ്വദേശിയായ അഷറഫ് മെട്ടോറോ സാഫി എന്നയാളാണ് പിടിയിലായത്.

Also Read: സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള കോഴ്സുകളാണ് കാലത്തിന്റെ ആവശ്യം: മന്ത്രി പി രാജീവ്

4.640 കിലോ ഗ്രാം ഹെറോയിനാണ് താന്‍സാനിയ സ്വദേശിയില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. കുന്തിരിക്കത്തിന്റെ രൂപത്തില്‍ നാല് പൊതികളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. പിടികൂടിയ ലഹരി മരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 28 കോടി രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴിയാണ് അഷറഫ് മെട്ടോറോ സാഫി കൊച്ചിയിലെത്തിയത്. ലഹരിക്കടത്തിന് ശ്രമം നടക്കുന്നതായി റവന്യു ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൊച്ചിയിലെത്തിയ സാഫിയെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. തുടര്‍ന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോള്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments


Back to top button