KeralaNattuvarthaLatest NewsNews

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ: തിരിഞ്ഞ് നോക്കാതെ അധികാരികൾ?

കൊല്ലം: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിലായിട്ട് നാളുകളേറെയാവുന്നു. ബഡ്ജറ്റിൽ വികസന സാധ്യത പറയുന്നുണ്ടെങ്കിലും അപാകത പിരിഹരിക്കില്ലെന്ന ഉറച്ച വാശിയിലാണ് അധികാരികളെന്ന വിമർശനം ശക്തമാവുകയാണ്. അഷ്ടമുടി കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്. സ്റ്റാൻഡും ഗാരേജും രണ്ടിടങ്ങളിൽ സ്ഥിതി ചെയ്യുന്നതെങ്കിലും ശുചിത്വം പാലിക്കപ്പെടുകയോ ഇതിനായുള്ള സത്വര നടപടികൾ സ്വീകരിക്കുന്നില്ല എന്നു തന്നെ പറയാം. മാത്രമല്ല സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന കെട്ടിടം സിമൻ്റ് കമ്പികൾ കാണും വിധം പൊട്ടി പൊളിഞ്ഞ അവസ്ഥ നേരിടുകയാണ്. ശൗചാലയങ്ങളാകട്ടെ ഉപയോഗിക്കാനാവാത്ത വിധം വൃത്തിഹീനമായ അവസ്ഥയിലാണ്.

Also Read:‘സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ, കമ്പനിയിൽ ഗുണ്ടായിസം’: കിറ്റെക്സിലെ ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ്

പരിസരമാകെ മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞു കൂടി ദുർഗന്ധം വമിച്ച് യാത്രക്കാർ മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്. യാത്രക്കാർക്കും ജീവനക്കാർക്കും ഒരു പോലെ ഭീഷണിയാണ് നിലം പൊത്താറായ പഴയ കെട്ടിടങ്ങൾ. പ്രധാന കെട്ടിടത്തിൻ്റെ മേൽ ഭിത്തികൾ കമ്പികൾ ദ്രവിച്ച് യാത്രക്കാർക്ക് മേൽ അടർന്ന് വീഴുന്നുവെന്നതും ഇവിടെയെത്തുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. കോൺക്രീറ്റ് അടർന്ന് വീണ് ഉണ്ടാകാനിടയുള്ള സാധ്യത കണക്കിലെടുത്ത് വിശ്രമമുറികൾ അടച്ചിട്ട നിലയിലാണ്. ഇരുനില കെട്ടിടത്തിൻ്റെ താഴെ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ പലതും അപകട ഭീഷണി മണത്ത് അടച്ചിട്ടിരിക്കുകയാണ്. വനിതകൾക്കുള്ള വിശ്രമ മുറിയും തുറന്നു പ്രവർത്തിക്കുന്നില്ല.

അധികാരികൾ നടപടി സ്വീകരിക്കാത്ത സ്ഥിതിയിൽ ഏത് നിമിഷവും കെട്ടിടം ഇടിഞ്ഞ് വീണ് ദുരന്തം ഉണ്ടാവുമെന്നത് ഉറപ്പാണ്. നടപടി എത്രയും വേഗം സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button