Latest NewsIndiaNews

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്: രാജസ്ഥാൻ അതിർത്തി മേഖലകളിൽ കർശന നിയന്ത്രണം

ജയ്പുർ: രാജസ്ഥാൻ അതിർത്തിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശദ്രോഹ പ്രവർത്തനങ്ങൾക്കും ഭീകരാക്രമണത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

Read Also: അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ല, ഉണ്ടായത് രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം: ജസ്റ്റിസ് അശോക് ഭൂഷൺ

ഇന്ത്യ- പാക് അതിർത്തിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ശ്രീഗംഗാനഗർ, കരൺപുർ, റായ്‌സിങ് നഗർ, അനുപ്ഗർ, ഘർസാന എന്നിവിടങ്ങളിലും സെപ്റ്റംബർ 11 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്.

വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെ യാത്രകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സമയങ്ങളിൽ പടക്കം പൊട്ടിക്കുന്നതും ബാൻഡ് മേളങ്ങളും നിരോധിച്ചു. കൃഷിപ്പണി നടത്താൻ കർഷകർ അതിർത്തി പോസ്റ്റ് ഓഫീസുകളിൽ നിന്നോ ജില്ലാ അധികാരികളിൽ നിന്നോ സൈനികരിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാന – കേന്ദ്ര സർക്കാർ ജോലിക്കാർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

Read Also: സെക്രട്ടേറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button