Latest NewsKeralaNews

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് മരണം. കഴിഞ്ഞ ദിവസം രാത്രി കുറ്റിയാടിക്ക് സമീപം വേളത്താണ് അപകടമുണ്ടായത്. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Also Read: രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും പോരാട്ടത്തിലാണ്: ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍

ഇരു ഭാഗങ്ങളില്‍ നിന്നും നേര്‍ക്കുനേര്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button