Latest NewsNewsInternational

പ്രക്ഷോഭത്തിന് പിന്നിൽ മിയ ഖലീഫയും അമേരിക്കയും : ക്യൂബന്‍ പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ സോഷ്യല്‍ മീഡിയ

കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഭക്ഷണത്തിന് ഉൾപ്പെടെ കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്

ഹവാന : കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ ജനരോഷം ഉയരുന്നത്. എന്നാൽ, ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തെ അവഹേളിച്ചിരിക്കുകയാണ് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനല്‍ ബെര്‍മാഡെസ്. പോൺ വീഡിയോ താരം മിയ ഖലീഫയും അമേരിക്കയുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ക്യൂബന്‍ പ്രസിഡന്റ് പറയുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

ക്യൂബന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടാന്‍ അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്ന് മിയ ഖലീഫ പ്രവര്‍ത്തിച്ചതായാണ് പ്രസിഡന്റിന്റെ ആരോപണം. പ്രക്ഷോഭത്തിന് മിയ ഖലീഫ പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് ഇതിന് പിന്നില്‍ മിയ ഖലീഫയുടെ ഇടപെടല്‍ ഉണ്ടെന്ന് പ്രസിഡന്റ് ആരോപിച്ചത്. അതേസമയം, പ്രസിഡന്റിന്റെ പരമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Read Also  :  ഗാർഹികപീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്, പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്: അഞ്‍ജു

കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഭക്ഷണത്തിന് ഉൾപ്പെടെ കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ‘ഏകാധിപത്യം അവസാനിപ്പിക്കുക, സ്വാതന്ത്ര്യം നല്‍കുക ‘എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രക്ഷോഭം അരങ്ങേറിയത്. ഇതോടെ പ്രതിഷേധക്കാരെ നേരിടാന്‍ തന്റെ അനുയായികളോട് പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ പോലീസ് പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ബാറ്റൺ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button