Latest NewsNewsIndia

2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടക്കാൻ കോണ്‍ഗ്രസ് ആയുധമാക്കുന്നത് പ്രശാന്ത് കിഷോറിനെ

ദേശീയ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നെന്ന് സൂചന

 

ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞുവെന്നാണ് സൂചന. ഗാന്ധി കുടുംബവുമായി അദ്ദേഹം ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്. അതേസമയം അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചെന്ന് സൂചനയും ലഭിക്കുന്നുണ്ട്.

Read Also : കൊവിഡ് മഹാമാരിക്കിടയിലും എസ്എസ്എല്‍സി റെക്കോഡ് വിജയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് നിറഞ്ഞ കൈയ്യടി

പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം തന്നെ പ്രശാന്തിന് ലഭിച്ചേക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യംകൂടി പ്രശാന്ത് കിഷാേറിനെ ക്ഷണിച്ചതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തി എന്ന സൂചനയാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമായും പുറത്ത് കേട്ടത്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല കൂടിക്കാഴ്ച, അതിനേക്കാള്‍ വലിയൊരു കാര്യത്തിനാണ് .2024-ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് യുദ്ധമുഖത്ത് പ്രശാന്ത് കിഷോര്‍ ഒരു പ്രധാന പങ്കുവഹിക്കും എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. രാഹുലും പ്രിയങ്കയും സോണിയഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം കൂടുക്കാഴ്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്നപേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് പ്രശാന്ത് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാള്‍, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോര്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അതിനുശേഷമാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്ന നിലയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രശാന്ത് കിഷോറിന്റെ വരവോടെ സംഘടനാ രംഗത്ത് വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button