Latest NewsKeralaNews

സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ: വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് മമ്മൂട്ടി

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് വെബ്‌സൈറ്റിന്റെ പ്രകാശനം നിർവ്വഹിച്ചത്.

Read Also: ഭൂമിയിലെ ഏറ്റവും വലിയ വേദനയോടെ അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്ന്, കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ ആ കരച്ചിൽ

പ്രോജക്ട് ഡിസൈനിങ്, മൂവി മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, മീഡിയ പ്രൊമോഷൻ, കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് കാറ്റലിസ്റ്റിലൂടെ ലഭ്യമാകുന്നത്. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ തന്നെ ലഭിക്കുമെന്നതാണ് കാറ്റലിസ്റ്റ് വെബ്‌സൈറ്റിന്റെ പ്രത്യേകത. ബോളിവുഡിൽ പോലും ഇത്തരമൊരു സംവിധാനം ലഭ്യമല്ല.

കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസി പ്രവർത്തിക്കുന്നതെന്ന് കമ്പനി സിഎംഡി വിവേക് രാമദേവൻ അറിയിച്ചു. കലയും വിനോദ സഞ്ചാവും ഒന്നിക്കുമ്പോഴാണ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി പൂർണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: അര്‍ജുന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യം, കൂടുതൽ സാമ്പത്തികം നൽകിയില്ലെന്ന് ഭാര്യ, ചോദ്യം ചെയ്യല്‍ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button