Latest NewsNewsInternational

താലിബാന്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന്‍ സൈന്യം : നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

താലിബാന് പാകിസ്താന്റെ പിന്തുണ

കാബൂള്‍ : താലിബാന്‍ കേന്ദ്രങ്ങള്‍ ചുട്ടുചാമ്പലാക്കി അഫ്ഗാന്‍ സൈന്യം. ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 20 ഭീകരരെ കൊല്ലപ്പെട്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഷുഹാദ ജില്ലയിലെ ബദക്ഷാന്‍ പ്രവിശ്യയിലെ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.

Read Also : അനധികൃതമായി കയ്യേറിയ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ നിന്ന് വൈഎംസിഎയെ ഒഴിപ്പിച്ച് പിണറായി സര്‍ക്കാര്‍

അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാന്റെ വടക്ക്- കിഴക്കന്‍ മേഖലകളില്‍ താലിബാന്‍ ശക്തമായ ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.

അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറാന്‍ ആരംഭിച്ചതു മുതല്‍ താലിബാന്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. അഫ്ഗാന്‍ പടിഞ്ഞാറന്‍ മേഖലയില്‍ താലിബാന്‍ വെടി നിര്‍ത്തല്‍ കരാറും ലംഘിച്ചിട്ടുണ്ട്. അതേ സമയം താലിബാന്‍ ആക്രമണങ്ങളെ അഫ്ഗാന്‍ സൈന്യവും പ്രതിരോധിക്കുന്നുണ്ട്.

ശക്തമായ ആക്രമണങ്ങള്‍ക്ക് പാകിസ്താനാണ് താലിബാനെ പിന്തുണയ്ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button