Latest NewsNewsIndia

ഡല്‍ഹിയില്‍ പള്ളി പൊളിച്ച സംഭവം, എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പുമായി അരവിന്ദ് കെജ്രിവാള്‍

കേന്ദ്രമല്ല ഇതിനു പിന്നിലെന്ന് മനസിലായതായി ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി അന്തേരിയാ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പു നല്‍കി. പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഫരീദാബാദ് രൂപതാധ്യക്ഷന്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രതികരണം.

Read Also : 20 വര്‍ഷം മുന്‍പ് നൽകിയ വാക്ക്, മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

നിയമപരമായി തന്നെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി സഹായിക്കും. വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ അനുകൂല സാഹചര്യം ഒരുക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നേരത്തെ പള്ളിപൊളിച്ചത് കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള ഡി.ഡി.എ ആണെന്ന് അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പള്ളിക്ക് നോട്ടിസ് നല്‍കിയതെന്നും ഇത് മുഖ്യമന്ത്രിക്ക് ഇന്ന് ബോധ്യപ്പെട്ടതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അതോറിറ്റി ചൊവ്വാഴ്ച പള്ളി പൊളിച്ച് നീക്കിയത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button