Latest NewsNewsIndia

യുഎഇ യാത്രാവിലക്ക് , തീരുമാനം ഉടന്‍ : പ്രവാസികള്‍ക്ക് ആശ്വാസം

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രാ വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ത്യ- യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകള്‍. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയാണ് ഇക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ടു നീങ്ങുകയാണെന്ന് വ്യക്തമാക്കിയത്.

Read Also : കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്

യുഎഇയില്‍ താമസവിസയുള്ളവരും എന്നാല്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്കുമാണ് പ്രധാന പരിഗണന നല്‍കുന്നത്. ജോലിയില്‍ പ്രവേശിക്കേണ്ട സമയം കഴിഞ്ഞ നിരവധി പേരുടെ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇനിയും യാത്ര വൈകിയാല്‍ വിസാ കാലാവധി അവസാനിക്കുന്നവരും നിരവധിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളിലൂടെയല്ലാതെ ഇവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കു പോലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രവാസികള്‍ ആശ്വാസത്തിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button