KeralaNattuvarthaLatest NewsNews

ഇന്ധനവില ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ല: കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍

പെ​ട്രോ​ളി​നും മ​ദ്യ​ത്തി​നും അ​ടു​ത്തി​ടെ കേ​ര​ളം നി​കു​തി കൂ​ട്ടി​യി​ട്ടി​ല്ല

ഡ​ല്‍​ഹി: ഇന്ധനവില കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സംസ്ഥാന ധന വകുപ്പ് ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ർ ഈടാക്കുന്ന വാ​റ്റ് നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും പെ​ട്രോ​ളി​നും മ​ദ്യ​ത്തി​നും അ​ടു​ത്തി​ടെ കേ​ര​ളം നി​കു​തി കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

‘സം​സ്ഥാ​ന​ങ്ങ​ളു​ടെ ശേ​ഷി​ച്ച നി​കു​തി അ​വ​കാ​ശം കൂ​ടി ക​വ​രാ​ന്‍ കേന്ദ്രത്തെ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ജി​എ​സ്ടി ഇ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം കി​ട്ടാ​നാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ത​ന്നെ​യു​ള്ള​ത്. ഇ​ന്ധ​നം, മ​ദ്യം എ​ന്നി​വ​യി​ല്‍ മാ​ത്ര​മാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​കു​തി അ​വ​കാ​ശ​മു​ള്ള​ത്. അ​തു കൂ​ടി കേ​ന്ദ്ര​ത്തി​നു ന​ല്‍​കു​ന്ന​തു സം​സ്ഥാ​ന താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​തി​നാ​ല്‍ സ​മ്മ​തി​ക്കി​ല്ല’. കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ വ്യക്തമാക്കി.

ഇന്ധനവിലയിൽ രാ​ജ​സ്ഥാ​ന്‍ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​കു​തി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് കു​റ​യ്ക്കാ​നാ​കി​ല്ലെന്നും മന്ത്രി പറഞ്ഞു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ല്‍ 34 രൂ​പ​യും കേ​ന്ദ്ര​ത്തി​ന്‍റെ നി​കു​തി​യാ​ണെന്നും സെ​സ് ഇ​ന​ത്തി​ല്‍ 30 രൂ​പ​ ഈ​ടാ​ക്കു​ന്ന​തു കൊ​ണ്ട് ശേ​ഷി​ച്ച നാ​ലു രൂ​പ​യു​ടെ വി​ഹി​ത​മാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button