Latest NewsNewsIndia

പേടിയില്ലാത്തവരെ ഇനി കോൺഗ്രസിൽ കൊണ്ടുവരണം: പുതിയ തന്ത്രങ്ങളുമായി രാഹുൽ ഗാന്ധി

ബിജെപിയെ പേടിയുള്ളവർക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും രാഹുൽ പറഞ്ഞു

ന്യൂഡൽഹി : ഭയമില്ലാത്തവരെ ഇനി പാർട്ടിയിലേക്ക് കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് സോഷ്യൽ മീഡിയ യോഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

‘ പേടിയില്ലാത്ത നിരവധി പേരുണ്ട്. എന്നാൽ, അവരൊന്നും പക്ഷേ കോൺഗ്രസിൽ അല്ല. അത്തരക്കാരെ കോൺഗ്രസിൽ കൊണ്ടുവരണം. ബിജെപിയെ പേടിയുള്ളവർക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണം. ആർ.എസ്.എസ് ആദർശത്തിൽ വിശ്വസിക്കുന്നവരെ നമുക്ക് വേണ്ട. നമുക്ക് പേടിയില്ലാത്തവരെ വേണം’- രാഹുൽ പറഞ്ഞു.

Read Also  :  വിവാഹശേഷം ഭാര്യമാർ താലി ഊരി വെയ്ക്കുന്നത് ഭർത്താവിന് ദോഷമോ? – അറിയേണ്ട കാര്യങ്ങൾ

അതേസമയം, 2019 -ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സോഷ്യൽ മീഡിയ യുദ്ധത്തിന് വേണ്ടി ലക്ഷക്കണക്കിന് പേരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുത്തത്. കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി നേരിട്ടായിരുന്നു ഇതിനൊക്കെ നേതൃത്വം നൽകിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ സോഷ്യൽ മീഡിയ ടീം നിഷ്ക്രിയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button