CricketLatest NewsNewsSports

ഇന്ത്യ-ശ്രീലങ്ക പരമ്പര: തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് വസീം ജാഫർ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് മുൻ ക്രിക്കറ്റ് താരം വസീം ജാഫർ. ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന്റെ പ്രവചനം. മൂന്ന് വീതമുള്ള ഏകദിന, ടി20 പരമ്പരകൾ ഇന്ത്യ നേടുമെന്നാണ് വസീം ജാഫർ പ്രവചിച്ചിരിക്കുന്നത്.

‘ഇത് രണ്ടാം നിര ഇന്ത്യൻ ടീമാണെങ്കിലും സീനിയർ താരങ്ങൾ വളരെ കുറച്ചു പേർ മാത്രമേ ടീമിലുള്ളു. ടി20, ഏകദിനം എന്നീ രണ്ട് ട്രോഫികളും നേടാൻ ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് ഞാൻ ഇപ്പോഴും പറയും. മികച്ച താരങ്ങളാണ് ടീമിലുള്ളത്. രണ്ട് സീരീസുകളും ഇന്ത്യൻ നേടും’.

Read Also:- ടോക്യോ ഒളിമ്പിക്സ്: ഓസ്‌ട്രേലിയൻ യുവ ടെന്നീസ് താരം ഒളിമ്പിക്സിൽ നിന്ന് പിന്മാറി

‘ഇന്ത്യ വളരെ ശക്തമായ ടീമാണ്, സംശയമില്ല. ഈ കളിക്കാരിൽ പലരും ഏകദിന ടീമിൽ കളിച്ചു പരിചയമുള്ളവരാണ്. ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവി, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുള്ള ആത്മവിശ്വാസത്തിൽ യുവതാര നിര ലങ്കയിൽ മികച്ച പ്രകടനം കാഴ്ചവെക്കും’ വസീം ജാഫർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button