Latest NewsKeralaNews

ബക്രീദ് പ്രമാണിച്ചുള്ള ലോക്ക് ഡൗൺ ഇളവ്: സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ നാളെ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ നിയന്ത്രണം തുടരും.

Read Also   :  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാർ: കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത് ഇതൊക്കെ

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button