COVID 19KeralaLatest NewsNews

ബീവറേജിലെ ക്യൂ കണ്ട് മടുത്തവർക്ക് സമർപ്പയാമി, കാഴ്ചക്കാരായി അധികൃതർ: മിഠായിത്തെരുവിലെ ജനക്കൂട്ടത്തിനെതിരെ വിമർശനം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോഴിക്കോട് മിഠായിത്തെരുവിൽ ജനം തടിച്ചുകൂടി. വൻ കുരുക്കായിരുന്നു നഗരത്തിൽ. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി. വെള്ളിയാഴ്ച മാത്രം ലഭിക്കുന്ന ഇളവ് പരമാവധി ഉപയോഗപ്പെടുത്താൻ ജനം നിരത്തിലിറങ്ങിയതോടെയാണ് നഗരത്തിൽ കുരുക്ക് ഉണ്ടായത്. ഇന്നലെയും ഇന്നുമായി വൻ ജനക്കൂട്ടമാണ് മിഠായിത്തെരുവിലും കോഴിക്കോട് നഗരത്തിലെ മറ്റിടങ്ങളിലും തടിച്ചുകൂടിയത്.

സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. ബലി പെരുന്നാളിനു മുൻപായി ഇനി കടകൾ എത്ര ദിവസം തുറക്കും എന്ന് ഉറപ്പില്ലാത്തതാണ് ഇന്നലത്തെ തിരക്കിന് പിന്നിലെ കാരണമെന്ന് ന്യായീകരിച്ചവർക്ക് ഇന്ന് മിണ്ടാട്ടമില്ല. പെരുന്നാൾ അനുബന്ധിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകൾ നൽകിയിട്ടുണ്ടെന്നിരിക്കെ ഇന്നും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണെന്ന ആരോപണമാണ് ഉയരുന്നത്.

Also Read:ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കണം: പുതിയ മാർഗരേഖയുമായി യു ജി സി

രാവിലെ മുതൽ നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു. മണിക്കൂറുകളോളം വാഹനങ്ങൾ ബ്ലോക്കിൽ പെട്ടു. രാവിലെ മുതൽ ആളുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ തടയാനാവാതെ മിക്കയിടത്തും അധികൃതർ വെറും കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥ വന്നു. കടകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടു പൊലീസ് വാഹനത്തിൽ അനൗൺസ് ചെയ്തെങ്കിലും ഇതൊന്നും വിലപ്പോയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button