Latest NewsNewsIndia

കൊട്ടാരവും സമ്പത്തും നഷ്ടമാകുമെന്ന് ഭയന്നാണ് സിന്ധ്യ പോയത്: പേടിയുള്ളവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊട്ടാരവും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭയന്നാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യൂണിറ്റിന്റെ യോഗത്തിലാണ് രാഹുല്‍ സിന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

Also Read: ലൈംഗിക പീഡനം, പരാതി പിൻവലിച്ചത് വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിൽ, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് യുവതി

‘കൊട്ടാരവും സമ്പത്തുമെല്ലാം നഷ്ടമായേക്കുമെന്ന് സിന്ധ്യ ഭയന്നിട്ടുണ്ടാകാം. ഭീഷണിയുള്ളതായി സ്വയം തോന്നിയതിനാലാകും അദ്ദേഹം ആര്‍എസ്എസില്‍ ചേര്‍ന്നത്. എന്നാല്‍ ഇത്തരത്തില്‍ പേടിയുള്ളവരെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ആവശ്യമില്ല’- രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടി വിട്ട് പുറത്ത് പോകാമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി വിട്ട് പോകുന്നവരെ തടയില്ലെന്നും ഭയമില്ലാത്ത നിരവധിയാളുകള്‍ പുറത്തുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button