KeralaLatest NewsNews

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി സംസ്ഥാനം: 18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,66,89,600 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.

Read Also: കാലവർഷം ശക്തിപ്രാപിക്കുന്നു: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

’18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2011 ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കൂടുതൽ വാക്സിൻ എത്തുന്ന മുറയ്ക്ക് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും’ വീണാ ജോർജ് അറിയിച്ചു.

‘സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 39,84,992 പേർക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 58,13,498 പേർക്കും 60 വയസിന് മുകളിലുള്ള 68,91,110 പേർക്കും വാക്സിൻ നൽകി. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളതെന്നും’ ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button