KeralaLatest NewsNews

ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു: കോട്ടൺ ഹിൽ സ്കൂൾ അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷകർത്താക്കൾ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സിലാണ് അധ്യാപിക ഹിന്ദു ദൈവങ്ങളെ പരിഹസിച്ചത്

തിരുവനന്തപുരം : ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ അധ്യാപിക ബൃന്ദ. യേശു മാത്രമാണ് സത്യമെന്നും മറ്റ് ദൈവങ്ങൾ കെട്ടുകഥയാണെന്നുമാണ് അധ്യാപിക പറയുന്നത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സിലാണ് അധ്യാപിക ഹിന്ദു ദൈവങ്ങളെ പരിഹസിച്ചത് . യേശു മാത്രമാണ് സത്യമെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നുമാണ് അധ്യാപിക ഓൺലൈൻ ക്ലാസിനിടയിൽ പറയുന്നത് . ഹിന്ദു ദൈവങ്ങളുടെ അസ്തിത്വത്തെ ക്ലാസിനിടയിൽ അധ്യാപിക ചോദ്യം ചെയ്യുന്നുമുണ്ട് .

എന്നാൽ,വർഗീയത പ്രചരിപ്പിക്കുന്ന കാസ്ലുകൾ ശ്രദ്ധയിൽപ്പെട്ട രക്ഷകർത്താക്കളാണ് മാനേജ്‌മെന്റിനോട് അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങൾ കുട്ടികളുടെ മനസ്സിൽ നിന്ന് ഉന്മൂലനം ചെയ്യാനാണ് അധ്യാപികയുടെ ശ്രമമെന്നും മാതാപിതാക്കൾ ആരോപിച്ചു.

Read Also  :  കാലാവസ്ഥയില്‍ വന്‍ മാറ്റം : അസാധാരണമായ രീതിയില്‍ കാറ്റും മിന്നലും

ഏതാനും വർഷങ്ങൾക്കുമുമ്പ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന കാർട്ടൂണുകൾ അടങ്ങിയ സുവനീർ കോട്ടൺ ഹിൽ സ്‌കൂൾ പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് സുവനീർ പിൻവലിക്കാൻ പിന്നീട് സ്‌കൂൾ മാനേജ്‌മെന്റ് നിർബന്ധിതരാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button