KeralaNattuvarthaLatest NewsNews

അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസ് ഉദ്യോഗസ്ഥന് മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ

ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തു

പാലാ: ബിവറേജസിന് സമീപം അനധികൃതമായി വിദേശമദ്യ വിൽപ്പന നടത്തിയിരുന്ന ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. നീലൂർ സ്വദേശിയായ ബോസി വെട്ടുകാട്ടിലാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തു.

ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഒരാൾ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് തുടർന്ന് പ്രിവൻ്റീവ് ഓഫീസറായ സി. കണ്ണൻ ബിവറേജസിനടുത്ത് മദ്യം വാങ്ങാൻ എന്ന വ്യാജേന പരിശോധനയ്‌ക്കെത്തി.

ഇതിനിടെ മദ്യം വാങ്ങാൻ എത്തിയ ആൾക്ക് ബോസി ആളറിയാതെ 100 രൂപാ കൂടുതൽ വാങ്ങി മദ്യം നൽക്കുകയായിരുന്നു. മഫ്തിയിൽ മറഞ്ഞു നിന്ന മറ്റൊരു പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജും സംഘവും ചേർന്ന് ഉടൻ തന്നെ ഇയാളെ പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച നിലയിലും, കയ്യിൽ കരുതിയിരുന്ന സഞ്ചിയിലും ഉണ്ടായിരുന്ന മദ്യക്കുപ്പികൾ എക്സൈസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button