KeralaLatest NewsNews

ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് മൗനം അപകടകരമാണ്: സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യങ്ങളെന്ന് എന്‍ എസ്‌ മാധവന്‍

സാഹിത്യത്തില്‍ നിലനിന്നിരുന്ന സവര്‍ണാധിപത്യത്തെ പ്രസ്ഥാനം ചോദ്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് എഴുത്തുകാരും കലാകാരന്മാരും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ‘മൗനം അപകടകരമാണ്. പകരം സര്‍ഗാത്മക പ്രതിരോധ വേദികള്‍ ഉയര്‍ത്തിക്കൊണ്ടു വരണം. മലയാള എഴുത്തിനെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം പ്രധാന പങ്കുവഹിച്ചു’-എന്‍ എസ് മാധവന്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തില്‍ നിലനിന്നിരുന്ന സവര്‍ണാധിപത്യത്തെ പ്രസ്ഥാനം ചോദ്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം, ഫാദര്‍ സ്റ്റാന്‍ സ്വാമി – നീതി നിഷേധത്തിന്റെ ഇര, കലാകാരന്മാരെ സഹായിക്കുക, സ്ത്രീപക്ഷ കേരളത്തിലേക്ക് ഉണരുക, ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം, മലയാള ഭാഷാ ഉപയോഗം വിപുലമാക്കുക, കൊളോണിയല്‍ രാജ്യ ദ്രോഹനിയമം പിന്‍വലിക്കുക, ഒ.ടി.ടി പ്ലാറ്റ്ഫോം–സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യങ്ങള്‍, പുസ്തക പ്രസാധനം, വിതരണം എന്നിവയില്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

Read Also: പ്രമുഖ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്: കോഴിക്കോട് വിവിധയിടങ്ങളില്‍ പരിശോധന

സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി. പി എന്‍ സരസമ്മ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. വി എന്‍ മുരളി, നീലമ്പോരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, സംഘടന സെക്രട്ടറി എം കെ മനോഹരന്‍, ട്രഷറര്‍ ടി ആര്‍ അജയന്‍ തുടങ്ങി വിവിധ ഭാരവാഹികള്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button