KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാർ: വിശദ വിവരങ്ങൾ ഇങ്ങനെ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാർ. ബിസിനസ് ജറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടൽ തുടങ്ങിയവായാണ് ടെർമിനൽ 2 വിൽ നിർമ്മിക്കുന്നത്. പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് വ്യക്തമാക്കി. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Read Also: ശശികല ടീച്ചര്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്, വത്സന്‍ തില്ലങ്കേരി വര്‍ക്കിംഗ് പ്രസിഡന്റ്

പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെന്ന് സുഹാസ് അറിയിച്ചു. ‘ടെർമിനൽ രണ്ടിൽ മൂന്ന് തരത്തിലുള്ള പ്രവർത്തനമാണ് ഉദ്യേശിക്കുന്നത്. ഭാവിയിൽ ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെർമിനൽ എന്നതാണ് ഇവയിൽ പ്രധാനമെന്നും’ അദ്ദേഹം വിശദമാക്കി.

രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ടെർമിനലിനെ മൂന്ന് ബ്ലോക്കായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകളും കസ്ററംസ്, ഇമിഗ്രേഷൻ സംവിധാനങ്ങളും ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും. 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാണ് നിർമ്മിക്കുന്നത്.

Read Also: ക്യൂ നില്‍ക്കേണ്ട, 100 രൂപ കൂടുതൽ മാത്രം: അനധികൃതമായി മദ്യവിൽപ്പന, കൈയോടെ പൊക്കി എക്‌സൈസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button