COVID 19KeralaLatest NewsNews

വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചു, സാധനങ്ങൾ വാരി പുറത്തിട്ടു: പ്രസന്നയ്ക്ക് കൈത്താങ്ങുമായി എം എ യൂസഫലി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ കൊച്ചി മറൈൻ ഡ്രൈവിൽ വീട്ടമ്മ നടത്തി വന്നിരുന്ന കട ജിസിഡിഎ അധികൃതർ അടച്ചു പൂട്ടി. കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതർ കട അടപ്പിച്ചത്. വീട്ടമ്മയുടെ ആകെ വരുമാനമാർഗമായിരുന്ന കട അടപ്പിച്ചതോടെ വീട്ടമ്മ നാല് ദിവസമായി കടക്ക് മുന്നിൽ സമരം ചെയ്തുവരികയാണ്. ഇപ്പോഴിതാ, ഇവർക്ക് സഹായവാഗ്ദാനം നൽകി പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്.

പ്രസന്ന അടക്കാനുള്ള വാടക കുടിശ്ശിക മുഴുവൻ അടക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതർ തുക മുഴുവൻ ജിസിഡിഎയിൽ അടക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന 2015 ലാണ് കട തുടങ്ങാൻ ലോൺ എടുത്തത്. മൂന്നര ലക്ഷം രൂപയായിരുന്നു എടുത്തത്.

Also Read:പാർട്ടിയ്ക്കുള്ളിലെ തമ്മിൽ തല്ല്: കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

പ്രളയവും കൊവിഡ് ലോക്ക് ഡൗണും വന്നതോടെ പ്രസന്നയുടെ ജീവിതം വഴിമുട്ടിലായി. ആകെ വരുമാനമാർഗമായ കടയിൽ അധികം കച്ചവടം ഉണ്ടായില്ല. ഇതുമൂലം വാടക അടയ്ക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കൽ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു. ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്ന് ചെയർമാൻ പറഞ്ഞതിന് പിന്നാലെയാണ് യൂസഫലി സഹായവാഗ്ദാനവുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button