COVID 19Latest NewsNews

ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ : ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠന റിപ്പോർട്ട്

ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്

ന്യൂഡല്‍ഹി : ജീവിതകാലം മുഴുവന്‍ ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠന റിപ്പോർട്ട്. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് ഇക്കാര്യം പറയുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത്  കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡിനെ ഇല്ലാതാക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതിനു പുറമേ, പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ ‘പരിശീലന ക്യാമ്പുകള്‍’ സൃഷ്ടിക്കാന്‍ ഈ വാക്‌സിന് സാധിക്കും. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

Read Also  :  പുതുതായി ഒരു കോവിഡ് മരണം പോലുമില്ല: യുപിയ്ക്ക് പിന്നാലെ രാജ്യത്ത് ചര്‍ച്ചയായി ‘ഡല്‍ഹി മോഡല്‍’

ഫൈസര്‍, മൊഡേണ വാക്‌സിനുകളെ അപേക്ഷിച്ച് ഓക്‌സ്ഫഡ് വാക്‌സിന് ടി-സെല്ലുകളെ സൃഷ്ടിക്കുന്നതിന് കൂടുതല്‍ ശേഷിയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ടി-സെല്ലുകള്‍ക്ക് ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാനും സാധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button